കുതിരക്കോട് സംഘചേതന ലൈബ്രറി ചക്കഫെസ്റ്റ് നടത്തി
കാസര്‍കോട് : കുതിരക്കോട് സംഘചേതന ലൈബ്രറി ആന്റ് റീഡിംഗ് റൂം വനിതാ വേദിയുടെ നേതൃത്വത്തില്‍ ചക്ക ഫെസ്റ്റ് നടത്തി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. രതിക ദിനേശ് അധ്യക്ഷയായി.വാര്‍ഡ് അംഗം പി. ആര്. പുഷ്പാവതി,ബാലന് കുതിരക്കോട്, ക്യഷ്ണന്, പി. പത്മനാഭന്, എ.കൃഷ്ണപ്രിയേഷ്, വി. കാഞ്ചന , അനിത നാരായണന്, വിജിത സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.ചക്ക വിഭവ മത്സരത്തില്‍ ആശാലത ഒന്നാം സ്ഥാനം നേടി. ഗീത ബാലകൃഷ്ണന്, അഞ്ജലി അശോകന് എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.