1.23 ലക്ഷം പേര്‍ക്ക് പട്ടയം നല്കി : മന്ത്രി കെ രാജന്, ഏഴു വര്‍ഷത്തിനകം നല്‍കിയത് മൂന്ന് ലക്ഷം പട്ടയം
കാസര്‍കോട് :കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം പേര്‍ക്ക് പട്ടയം നല്കാന് കഴിഞ്ഞെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. പടന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷത്തോളം പേര് ഭൂമിയുടെ ഉടമസ്ഥരായി. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി രൂപികരിക്കുന്ന വില്ലേജ്തല ജനകീയ സമിതി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍ എ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി രതില , പടന്ന ഗ്രാമ പഞ്ചായത്ത് അംഗം എ.കെ ജാസ്മിന് , എ.ഡി.എം. കെ നവീന്‍ ബാബു,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.പി കുഞ്ഞബ്ദുള്ള, മുകേഷ് ബാലകൃഷ്ണന് , പി.കെ ഫൈസല്‍ , ടി.പി മുത്തലീബ്, എം.കെ.സി അബ്ദുള്‍ റഹ്മാന് , ടി.വി ഷിബിന്‍ , തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ സ്വാഗതവും വില്ലേജ് ഓഫീസര്‍ എ രമണി നന്ദിയും പറഞ്ഞു.