പിലിക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്തു
കാസര്‍കോട് :പിലിക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്തു.നിരവധി സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് നടുവില്‍ നിന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മനസ്സമാധാനത്തോടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയണമെങ്കില്‍ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകണം . മിതമായ ഉദ്യോഗസ്ഥ സംവിധാനത്തിന് അകത്ത് നിന്ന് കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ റവന്യൂ വകുപ്പിനെ പ്രാപ്തമാക്കുമെന്നും അദ്ദഹം പറഞ്ഞു. എം. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്ന കുമാരി , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി സുജാത , പിലിക്കോട് ഗ്രാമ പഞ്ചായത്ത് അംഗം വി പ്രദീപ്, എ.ഡി.എം കെ നവീന്‍ ബാബു, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ കുഞ്ഞിരാമന്, രവീന്ദ്രന് മാണിയാട്ട്, കെ റിജേഷ് , റസാഖ് പുഴക്കര , രതീഷ് പുതിയ പുരയില്‍ , കരീം ചന്തേര തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ സ്വാഗതവും പിലിക്കോട് വില്ലേജ് ഓഫീസര്‍ ബി ജസ്റ്റസ് നന്ദിയും പറഞ്ഞു.