കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം ജില്ലാതല ഉദ്ഘാടനം നടന്നു
കാസര്‍കോട് :കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണോദ്ഘാടനവും ബോധവത്ക്കരണ ക്ലാസ്സും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ നടന്നു. ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.മായാകുമാരി നിര്‍വ്വഹിച്ചു. ജില്ലാ ഉപദേശക സമിതി അംഗം കെ.ഉണ്ണിനായര് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപദേശക സമിതി അംഗങ്ങളായ പി.വി.ബാലകൃഷ്ണന്, പി.വിജയകുമാര്‍, ഗിരികൃഷ്ണന്‍, കെ.ഗിരീഷ്, സി.രവി, എം.പി.ബിജീഷ്, ശംസീര്‍ തൃക്കരിപ്പൂര്‍, വി.വി.സുധാകരന് എന്നിവര്‍ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.സുബാഷ് ബോധവത്ക്കരണ ക്ലാസ്സെടുത്തു. ഹെഡ് ക്ലാര്‍ക്ക് എം.കെ.ഓമന സ്വാഗതവും ഓഫീസ് സ്റ്റാഫ് കെ.വി.സിന്ധു നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ മോട്ടോര്‍ തൊഴിലാളി യൂണിയന് നേതാക്കളും, മോട്ടോര്‍ മേഖലയിലെ തൊഴിലാളികളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.