കയ്യൂരിന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്; മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്തു
കാസര്‍കോട് : ഹൊസ്ദുര്‍ഗ് താലൂക്കിലെ കയ്യൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന് നിര്‍വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി.ഷീബ, കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശാന്ത, ഗ്രാമ പഞ്ചായത്ത് അംഗം പി.ലീല, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കരിമ്പില്‍ കൃഷ്ണന്, രതീഷ് പുതിയ പുരയില്‍, സി.വി.വിജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും കയ്യൂര്‍ വില്ലേജ് ഓഫീസര്‍ ടി.മനോജ് നന്ദിയും പറഞ്ഞു.