അഴീക്കൽ കടൽ തീരത്ത് പാക്കറ്റുകളിൽ നിറച്ച വെളുത്ത പൊടി അടിഞ്ഞു, ഏഴര കിലോയളം കണ്ടെത്തി പരിശോധനയ്ക്കയച്ചു
കൊല്ലം: അഴീക്കൽ കടൽത്തീരത്ത് രാസവസ്തുക്കൾ നിറച്ച പാക്കറ്റുകൾ അടിഞ്ഞു. പായ്ക്കറ്റുകളിൽ വെളുത്ത പൊടി കണ്ടെത്തി. 160 പാക്കറ്റുകളിലായി ഏഴര കിലോയോളം തൂക്കം വരുന്ന രാസവസ്തുക്കളാണ് കണ്ടെത്തിയത്. സാമ്പിൾ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.