ആധാർ പാൻ ലിങ്കിംഗിന് ഇനി വെറും മൂന്ന് ദിവസം മാത്രം; ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?
ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യാനുള്ള സമയപരിധി അവസാനിക്കുന്നതിന് വെറും മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ വർഷമാദ്യം 2023 മാർച്ച് 31 മുതൽ 2023 ജൂൺ 30 വരെ സമയപരിധി സർക്കാർ നീട്ടിയിരുന്നു. പാൻകാർഡുമായി ആധാർ ബന്ധിപ്പിക്കുന്ന തിന് നിലവിൽ 1000 രൂപയാണ് പിഴ അടയ്ക്കേണ്ടത്. നിലവിലെ സമയപരിധിക്ക് മുമ്പ് ആധാർ പാൻ കാർഡ് ലിങ്കിംഗ് പൂർത്തിയാക്കാതിരുന്നാൽ പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.
പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
1961 ലെ ആദായനികുതി നിയമപ്രകാരം ജൂലൈ 1 മുതൽ, , ആധാറുമായി ലിങ്ക് ചെയ്യാത്ത ആളുകളുടെ പാൻകാർഡുകൾ പ്രവർത്തനരഹിതമാകും. പാൻകാർഡ് ഒരു പ്രധാന സാമ്പത്തിക രേഖയായതിനാൽ, ഇത് പ്രവർത്തനരഹിതമായാൽ നികുതി രേഖകളിൽ നമ്പർ നൽകാനാകില്ല എന്നതിനാൽ ത്തന്നെ ഭാവിയിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.മാത്രമല്ല പാൻ ഇല്ലാതെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും സാധ്യമല്ല, അതിനാൽ ഒരാൾക്ക് അർഹതപ്പെട്ട റിട്ടേണുകൾ ലഭിക്കില്ല.