ഷാറൂഖാനൊപ്പം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി സുഹാന ഖാന്; ചിത്രമൊരുക്കുന്നത് ‘ പഠാന്’ സംവിധായകന്
നടന് ഷാറൂഖ് ഖാന്റെ അടുത്ത ചിത്രത്തിലൂടെ മകള്‍ സുഹാന ഖാന് ബോളിവുഡ് അരങ്ങേറ്റം നടത്താനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. പഠാന്റെ സംവിധായകന് സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം റെഡ് ചില്ലീസ് എന്റര്ടൈന്മെന്റിന്റെയും മാര്‍ഫ്ലിക്സ് പിക്ചേഴ്സിന്റെയും സഹനിര്‍മ്മാണത്തിലാണ് ഒരുങ്ങുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുവെന്നാണ് സൂചന. ഇരുവരുടെയും കഥാപാത്രമെന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഇടവേളക്ക് ശേഷം ഷാറൂഖ് ഖാന് അഭിനയത്തില്‍ സജീവമായിട്ടുണ്ട്. ജവാനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ചിത്രം. രാം രാജ്കുമാര് ഹിറാനിയുടെ സംവിധാനം ഡുങ്കിയാണ് മറ്റൊരു ചിത്രം.