പാലക്കുന്ന് ലയൺസ് ക്ലബ്ബിന് പുതിയ സാരഥികൾ ;സ്ഥാനാരോഹണ ചടങ്ങിൽ രോഗികൾക്ക് വാക്കറുകൾ നൽകി
പാലക്കുന്ന് : പാലക്കുന്ന് ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം ലയൺസ് 318-ഇ യുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പട്ടത്താൻ മോഹനൻ അധ്യക്ഷനായി.
പ്രമോദ് ശ്രീവത്സം (പ്രസിഡന്റ്), സതീഷ് കുമാർ പൂർണിമ (സെക്രട്ടറി), എം. കെ. പ്രസാദ് (ട്രഷറർ) എന്നിവരോടൊപ്പം മറ്റു ഭാരവാഹികളുമാണ് ചുമതലയേറ്റത്. പി. പി. ചന്ദ്രശേഖരൻ, പി. എം. ഗംഗാധരൻ, കെ. ഗോപി, അഡ്വ. കെ. വിനോദ്കുമാർ, ഡോ. ശശിരേഖ, രമേശൻ നായർ, രാജേന്ദ്രൻ മൊട്ടമ്മൽ, പി. വി. സുരേഷ്കുമാർ, എസ്. പി. എം. ഷറഫുദ്ദിൻ എന്നിവർ പ്രസംഗിച്ചു. അവശതയനുഭവിക്കുന്ന രോഗികൾക്ക് വാക്കറുകളും ബേക്കൽ പോലിസ് സ്റ്റേഷനിലേക്ക് പട്രോളിങ്ങിനായി 2 ഇലക്ട്രിക് ടോർച്ചുകളും ചടങ്ങിൽ കൈമാറി.