കൊച്ചി: കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. മൂന്ന് മാസത്തേക്ക് യൂണിറ്റിന് 10 പൈസ വീതമാണ് വര്‍ധിപ്പിക്കുന്നത്. ഇത് സര്‍ചാര്‍ജായി ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന് ആണ് ശുപാര്‍ശ ചെയ്തത്. ശനിയാഴ്ച മുതലാണ് (ഇന്നു മുതല്‍) നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരുന്നത്. 20 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎല്‍ ഒഴികെയുള്ള കുടുംബങ്ങളുടെ വൈദ്യുതി ചാര്‍ജ് കൂടും.
ഇതോടെ 100 യൂണിറ്റിന്റെ വൈദ്യുതി ബില്ലില്‍ 20 രൂപയുടെ വര്‍ധന വന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുണ്ടായ അധികച്ചെലവ് ഈടാക്കി നല്‍കണമെന്ന് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുത വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതിനാലാണ് നിരക്ക് വര്‍ധന. മൂന്ന് മാസമോ, 72.75 കോടി രൂപയോളം പിരിച്ച് എടുക്കുന്നത് വരെയോ നിരക്ക് വര്‍ധന തുടരും. അതു കഴിഞ്ഞ് ജൂലൈ-സെപ്റ്റംബര്‍, സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവിലെ സര്‍ചാര്‍ജ് നിലവില്‍ വന്നേക്കും എന്നാണ് സൂചന.