ഷോക്കടിച്ച് കേരളം; സംസ്ഥാനത്ത് അടുത്തമാസം മുതല്‍ വൈദ്യുതി ചാര്‍ജ് കൂട്ടും: യൂണിറ്റിന് ഒമ്പത് പൈസ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം മുതല്‍ വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ തീരുമാനം. യൂണിറ്റിന് ഒമ്പത് പൈസയാണ് കൂട്ടുക. മേയ് മാസം 19.66 കോടി രൂപ വൈദ്യുതി വാങ്ങാന്‍ അധികമായി ചിലവഴിച്ചുവെന്ന് കെഎസ്ഇബി അറിയിച്ചു. നിലവില്‍ പത്തുപൈസവരെ സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട. അതുകൊണ്ടാണ് ഒമ്പതു പൈസ ഈടാക്കാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം.