പണം പിന്‍വലിക്കുന്നതിനിടെ എടിഎം കാര്‍ഡ് കുടുങ്ങി; പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എടിഎം തകര്‍ന്നു
പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ പണം പിന്വലിക്കുനിടെ എടിഎം തകര്‍ന്നു. ഉതിമൂട് സ്വദേശിയായ ചാര്‍ളി തോപ്പില്‍ പണം പിന്‍വലിച്ചശേഷം എടിഎം കാര്‍ഡ് പുറത്ത് എടുക്കുന്നതിനിടെയാണ് എടിഎം തകര്‍ന്നത്. കഴിഞ്ഞദിവസം രാവിലെ ഏഴു മണിക്കാണ് ചാര്‍ളി പണമെടുക്കാന്‍ ഫെഡറല്‍ ബാങ്ക് എടിഎമ്മിലെത്തിയത്. പണം വലിക്കുന്നതിനിടെ കുടുങ്ങിയ കാര്‍ഡ് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെയാണ് എടിഎമ്മിന്റെ മുന്‍വശം തകര്‍ന്നത്. ഇത് അല്പനേരം ആശങ്കയ്ക്ക് ഇടയാക്കി. പിന്നീട് ഇതിന്റെ ചിത്രങ്ങള്‍ സ്ഥലത്തുണ്ടായിരുന്ന ലോട്ടറി വില്പ്പനക്കാരന് രാജേഷിന്റെ സാന്നിധ്യത്തില്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം, ചാര്‍ളി തന്നെ മോണിറ്റര്‍ മെഷീനില്‍ കയറ്റി വച്ചു. അതിനിടെ മോഷണം നടന്നു തരത്തില്‍ തകര്‍ന്ന എടിഎമ്മിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവം കുരുക്കാകുവാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം ധരിപ്പിച്ചു. ഉദ്യോഗസ്ഥര്‍ എടിഎമ്മില്‍ എത്തി പരിശോധന നടത്തി. തുടര്‍ന്ന് മോഷണ ശ്രമമല്ലെന്ന് പൊലീസിനും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ബോധ്യപ്പെടുകയും ചെയ്തു.