ലഹരിക്കെതിരെ സര്‍ഗാത്മക പ്രതിരോധവുമായി കാഞ്ഞങ്ങാട് സൗത്ത് സ്കൂള്‍
കാസര്‍കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ ലഹരിക്കെതിരെ സര്‍ഗാത്മക പ്രതിരോധം തീര്‍ത്ത് കാഞ്ഞങ്ങാട് സൗത്ത് സ്കൂള്‍ ജാഗ്രത സമിതി. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ സ്തൂപത്തിന് മുന്നില്‍ ലഹരി വിരുദ്ധ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി വിദ്യാര്‍ഥികള്‍ അണി നിരന്നു. കൂടാതെ ലഹരി വിരുദ്ധ ഗാനങ്ങള്‍ക്ക് ചുവടുവെച്ച് കൈകൊട്ടിക്കളി, ഒപ്പന, ഫ്ളാഷ് മോബ് എന്നിവയും നടത്തി. അധ്യാപകരായ സി.ശാരദ, പ്രീതാ രാമചന്ദ്രന് എന്നിവരാണ് വരികള്‍ ചിട്ടപ്പെടുത്തി സംഗീത സംവിധാനം നിര്‍വഹിച്ചത്. സ്കൂളില്‍ നടന്ന ലഹരി വിരുദ്ധ സെമിനാര്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ.വി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജാഗ്രത സമിതി ചെയര്മാന് എന്‍.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.പ്രഭാവതി, പി.ടി.എ പ്രസിഡണ്ട് കെ.വി.സുധീഷ്, എസ്.എം.സി ചെയര്മാന് അബ്ദുല്‍ നസീര്‍, ഹോസ്ദുര്‍ഗ്ഗ് പോലീസ് ഓഫീസര്‍ പ്രമോദ്, മദര്‍ പി.ടി.എ പ്രസിഡന്റ് കെ. ഗീത, വൈസ് പ്രസിഡണ്ട് എല്‍.സുലൈഖ, പ്രഥമ അധ്യാപിക എച്ച്. എം.ശാലിനി, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി.ഹേമ മാലിനി, സീനിയര്‍ അസിസ്റ്റന്റ് എം.ഗിരീശന്, സ്റ്റാഫ് സെക്രട്ടറി കെ.ശാരദ എന്നിവര്‍ സംസാരിച്ചു. ജാഗ്രതാ സമിതി കണ്‍വീനര്‍ സി.ദിലീപ് സ്വാഗതം പറഞ്ഞു.