അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം; ബോധവത്ക്കരണ സെമിനാര്‍ നടത്തി
കാസര്‍കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ സെമിനാര്‍ നടത്തി. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്ത പരിപാടികളുടെ ഭാഗമായി നടത്തുന്ന പരിപാടികളിലെല്ലാം വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തണമെന്നും ലഹരി മാഫിയകളില്‍ നിന്നും അവരെ രക്ഷിക്കാന്‍ നിരന്തരമായ ബോധവത്കരണങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി.സരസ്വതി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കുസുമ ഹെഗഡെ, ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ദിലീപ്, സിവില്‍ എക്സൈസ് ഓഫീസര്‍ മെന്റര്‍ ആന്റ് യോഗ ട്രെയിനര്‍ പി.ഗോവിന്ദന്, ജില്ലാ വിമുക്തി കോര്‍ഡിനേറ്റര്‍ കെ.എം.സ്നേഹ, നാടക പ്രവര്ത്തകന് വിജേഷ് കാരി എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ജില്ലാ ആര്.ബി.എസ്.കെ കോര്‍ഡിനേറ്റര്‍ അനു അരവിന്ദന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സിവില്‍ എക്സൈസ് ഓഫീസര്‍ ചാള്‍സ് ജോസ് ബോധവത്ക്കരണ ക്ലാസ് എടുത്തു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ബോധവത്ക്കരണ ദൃശ്യങ്ങളും ലഹരി വിരുദ്ധ ബോധവത്ക്കരണ സ്കിറ്റും അരങ്ങേറി. ലഹരി വസ്തുക്കളുടെ ഉപയോഗം വിതയ്ക്കുന്ന ദുരവസ്ഥ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോ പ്രദര്‍ശനവും നടത്തി.