മാതാപിതാക്കളോടുള്ള സ്നേഹമായിരിക്കണം നമ്മുടെ ലഹരി; എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ
കാസര്‍കോട്: മാതാപിതാക്കളോടുള്ള സ്നേഹമായിരിക്കണം നമ്മുടെ ലഹരിയെന്നും നമ്മുടെ ചുറ്റുപാടും പരിസരവും മയക്കുമരുന്ന് മുക്തമാക്കാന്‍ നാം ശ്രദ്ധിക്കണമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. പ്രൈമറി ക്ലാസിലെ കുട്ടികളെ പോലും വലയില്‍ കുടുക്കുന്ന വിധം മയക്കുമരുന്ന് ലഹരി വിതരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്.ഈ വലയില്‍ അകപെടാതെ മാതാപിതാക്കളുടെ വാക്കുകള്‍ അനുസരിക്കാന്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും തയ്യാറാകണമെന്നും എം എല്‍ എ പറഞ്ഞു.വിദ്യാനഗര്‍ ഗവ.ഐ.ടി.ഐയില്‍ ജില്ലാ എക്സൈസ് ഡിവിഷന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുമായ ആര്.വന്ദന വിശിഷ്ടാതിഥിയായി. കാസര്‍കോട് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ അസ്മ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥന് മയക്കുമരുന്ന് സന്ദേശം നല്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ പി.വി.സുരേന്ദ്രന്, വൈസ് പ്രിന്‍സിപ്പാള്‍ എം.ആര്.ദിനില്‍ കുമാര്‍, ട്രെയിനീസ് കൗണ്‍സില്‍ ചെയര്മാന് മുഹമ്മദ് ഷാഹിദ് ഇര്ഫാന് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജറുമായ കെ.ആര്.അജയ് സ്വാഗതവും ഐ.ടി.ഐ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.