അക്ഷയപാത്രം പദ്ധതി; കുഞ്ഞുങ്ങള്‍ക്ക് പോഷണം നാടന്‍ പച്ചക്കറികളിലൂടെ
കാസര്‍കോട്: അങ്കണവാടി കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്കഞ്ഞിയോടൊപ്പം ഓരോ കുട്ടികളുടെയും രക്ഷിതാക്കള്‍ തോരന്‍ ആവശ്യമായ പച്ചക്കറികള്‍ നല്കുന്ന പദ്ധതിയാണിത്. വീട്ടു പറമ്പിലെ ചീരയും മുരിങ്ങയുമെല്ലാം കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ ഭാഗമാകും. പോഷകവാടികളായ അംഗണവാടികളുടെ മുറ്റത്തും പച്ചക്കറികള്‍ കൃഷി ചെയ്ത് വരുന്നുണ്ട്. വിദ്യാലയങ്ങളിലും കൃഷിഭവന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പച്ചക്കറികളും വാഴയുമെല്ലാം കൃഷി ചെയ്ത് വരുന്നുണ്ട്. ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി കീടനാശിനികളും അമിത വള പ്രയോഗവുമില്ലാത്ത പച്ചക്കറികള്‍ ഉറപ്പാക്കുന്ന പദ്ധതി ജില്ലയില്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് എന്‍.എഫ്.എസ്.എ വിജിലന്‍സ് കമ്മറ്റി യോഗം വിലയിരുത്തി.ജൂലൈ ആറ്, ഏഴ് തീയ്യതികളില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന് ചെയര്മാനുള്പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ ഊരുകളില്‍ സന്ദര്‍ശനം നടത്തും. ജില്ലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.