സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു, മരിച്ചത് 27കാരൻ
കാസർകോട്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ കുത്തിക്കൊന്നു. കാസർകോട് കജംപാടിയിൽ ഇന്നലെ രാത്രിയാണ് സംഭവം.മധൂർ അറംതോട് സ്വദേശി സന്ദീപ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കജംപാടി സ്വദേശി പവൻരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സന്ദീപയുടെ മാതൃസഹോദരീ പുത്രിയായ യുവതിയെ പവൻരാജ് പതിവായി ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. ഇത് സന്ദീപ ചോദ്യം ചെയ്യുകയും ചെയ്തു. ഇന്നലെ സന്ദീപ സുഹൃത്തിനൊപ്പം ബൈക്കിൽ പോകവേ പവൻ രാജ് വാഹനം തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സന്ദീപയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.