ദേശീയ പാതയിൽ വൈകീട്ട് ചക്രസ്തംഭന സമരം; നായ്മാർമൂല വഴി കടന്നു പോകുന്നവർ ചന്ദ്രിഗിരി കെ എസ ടി പി റോഡ് ഉപോയോഗിക്കുക
വിദ്യാനഗർ: മേൽപാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമിറ്റിയുടെ നേതൃത്വത്തിൽ നായ്മാർമൂല ദേശീയ പാതയിൽ ഇന്ന് വൈകീട്ട് ചക്രസ്തംഭന സമരം നടത്തും. ദേശീയപാത മുഴുവൻ സ്തംഭിപ്പിക്കും എന്നാണ് ആക്ഷൻ കമിറ്റി ഭാരവാഹികളിൽ നിന്ന് വരുന്ന വിവരം
നാല് മണി മുതൽ 4.30 വരെയാണ് ചക്രസ്തംഭന സമരം നടക്കുക്കുമെന്നെന്നാണ് ആക്ഷൻ കമിറ്റി ഭാരവാഹികളുടെ പ്രഖ്യാപനം. എയർപോർടിൽ അടക്കം പോകുന്ന അടിയന്തര യാത്രക്കാർ ഗതാഗത കുരുക്കിൽ പെടാതെ ശ്രദ്ധിക്കണമെന്നും നായ്മാർമൂല വഴി കടന്നു പോകുന്നവർ ചന്ദ്രിഗിരി കെ എസ ടി പി റോഡ് ഉപോയോഗപ്പെടുത്തുക എന്നാണ് ആക്ഷൻ കമിറ്റി ഭാരവാഹികൾ വ്യക്തമാക്കുന്നത്.
മേൽപാലം ആവശ്യപ്പെട്ട് മാസങ്ങളായി ആക്ഷൻ കമിറ്റിയുടെ നേതൃത്വത്തിൽ നായ്മാർമൂലയിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടന്നുവരികയാണ്. സമരം ഒത്തുതീർപ്പ് ആക്കണമെന്ന് ആവശ്യം കൂടി ഉന്നയിച്ചാണ് ചക്രസ്തംഭന സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ അനുവദിച്ചിരിക്കുന്ന അടിപ്പാത കുറച്ചുകൂടി വീതി കൂട്ടി വലുതാക്കി തരാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇത് അംഗീകരിക്കില്ലെന്നും മേൽപാലം തന്നെ വേണമെന്നുമാണ് അധികൃതരും ആക്ഷൻ കമിറ്റി ഭാരവാഹികളും പറയുന്നത്.