ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; അറസ്റ്റ്
ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ സുഹൃത്തിനെ ക്രൂരമായി ആക്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഹൃത്തിന്റെ കഴുത്ത് മുറിച്ച പ്രതി രക്തം കുടിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതി വിജയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാളുടെ സുഹൃത്ത് മരേഷിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിക്കബല്ലാപൂരിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരേഷിന് തന്റെ ഭാര്യയുമായി ബന്ധമുള്ളതായി വിജയ് സംശയിച്ചിരുന്നു. സംഭവ ദിവസം ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വിജയ് മരേഷിനെ വിളിച്ചുവരുത്തി. വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിജയ് മരേഷിന്റെ കഴുത്ത് മുറിക്കുകയും രക്തം കുടിക്കുകയുമായിരുന്നു. കഴുത്ത് മുറിച്ച് രക്തം ഒഴുകുന്നതിനിടെ വിജയ് മരേഷിനെ ഇടിക്കുയും മുഖത്ത് അടിക്കുകയും ചെയ്തു. സംഭവത്തിന് ദൃക്സാക്ഷിയായ ആള് ഇതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് വിജയിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവില്‍ കെഞ്ചാരഹള്ളി പൊലീസ് സ്റ്റേഷനിലാണ് പ്രതിയുള്ളത്.