നാക്കില്‍ ശസ്ത്രക്രിയ നടത്താനെത്തിയ രണ്ടര വയസുകാരന് സുന്നത്ത് നടത്തി : ഡോക്ടര്‍ ജാവേദ് ഖാനെതിരെ പരാതി
ലക്നൗ : നാക്കില്‍ ശസ്ത്രക്രിയ നടത്താനെത്തിയ രണ്ടര വയസുകാരന് സുന്നത്ത് നടത്തിയ ഡോക്ടര്‍ ജാവേദ് ഖാനെതിരെ പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഡോ.എം ഖാന് ഹോസ്പിറ്റലിലാണ് സംഭവം നടന്നത് . ബരാദാരി പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന സഞ്ജയ് നഗര്‍ പ്രദേശത്തെ താമസക്കാരനായ ഹരിമോഹന്‍ യാദവിന്റെ രണ്ടര വയസ്സുള്ള മകന് സാമ്രാട്ടിന് സംസാരിക്കാന്‍ കഴിയില്ല. മകന്റെ നാവില്‍ ഓപ്പറേഷന് നടത്തിയാല്‍ സംസാരിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഹരിമോഹന്‍ യാദവ് തന്റെ കുഞ്ഞിനെ ഡെലാപിറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍ കുട്ടിയെ ഓപ്പറേഷനായി പ്രവേശിപ്പിച്ചു. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടിയെ കണ്ടപ്പോള്‍ നാവില്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. പകരം, ഡോക്ടര്‍ ആണ്‍കുട്ടിയെ സുന്നത്താണ് നടത്തിയിരുന്നതെന്നും കണ്ടെത്തി . തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് നിരവധി സംഘടനാ പ്രവര്‍ത്തകരും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. ഡോക്ടര്‍മാര്‍ ഇതെല്ലാം ബോധപൂര്‍വം ചെയ്തതാണെന്നും തന്റെ കുട്ടിയെ ഹിന്ദുവില്‍ നിന്ന് മുസ്ലീം ആക്കിയെന്നും ഹരിമോഹന്‍ യാദവ് ആരോപിച്ചു. വിട്ടുവീഴ്ച ചെയ്യാന്‍ ആശുപത്രി അധികൃതര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും എന്നാല്‍ ആരോപണവിധേയനായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ ഡോക്ടര്‍ നല്കിയ വിശദീകരണം വിചിത്രമാണ് . കുട്ടിക്ക് മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു . ”ഇവിടെ ജോലി ചെയ്യുന്ന ആയ കുട്ടിയുടെ അയല്‍വാസിയാണെന്നും അവരാണ് കുട്ടിയ്ക്ക് . മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞതെന്നും , അതനുസരിച്ചാണ് താന്‍ ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടര്‍ പറയുന്നത് ‘ .എന്നാല്‍ മാതാപിതാക്കളായ തങ്ങള്‍ പറയാതെ തങ്ങളുടെ കുട്ടിയ്ക്ക് ഡോക്ടര്‍ എന്തിന് ശസ്ത്രക്രിയ നടത്തിയെന്നാണ് ഹരിമോഹന്‍ യാദവ് ചോദിക്കുന്നത് .സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്പി രാഹുല്‍ ഭാട്ടി പറഞ്ഞു