കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു
കാസര്‍കോട്: ജില്ലാ ശിശുക്ഷേമ സമിതി, ഫസ്റ്റ് റാങ്ക് കാസര്‍കോടുമായി ചേര്‍ന്ന് സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ സചിതാ റൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഒ.എം.ബാലകൃഷ്ണന് മാസ്റ്റര്‍, ജയന് കാടകം, എന്‍.വി.നാരായണന്, ശരത്ത് കുമാര്‍ പെരുമ്പള എന്നിവര്‍ സംസാരിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ.കരീം സ്വാഗതവും ട്രഷറര്‍ സി.വി.ഗിരീശന് നന്ദിയും പറഞ്ഞു. നിര്‍മ്മല്‍കുമാര്‍ കാടകം ക്ലാസെടുത്തു.280 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.