ഡിജിറ്റല്‍ സാക്ഷരത വിജയിപ്പിക്കുക :രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ,കാഞ്ഞങ്ങാട് മേഖലയിലെ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു
കാസര്‍കോട് ; കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ ആരംഭിക്കുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പരിപാടി വിജയിപ്പിച്ച് രാജ്യത്തിന് മാതൃകയാക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി കാഞ്ഞങ്ങാട് മേഖലയിലെ ജനപ്രതിനിധികളുടെ യോഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷത്തിനുള്ളില്‍ എല്ലാ അപേക്ഷകളും ഓണ്‍ലൈനില്‍ നല്‍കേണ്ട സാഹചര്യമുണ്ടാകും. അതിനാല്‍ എല്ലാവരും ഡിജിറ്റല്‍ സാക്ഷരരാകേണ്ടതുണ്ട്. മുതിര്‍ന്നവര്‍ക്ക് വീട്ടിലിരുന്ന് ബാങ്കിംഗ് ഇടപാടുകള്‍ നടത്താനാകുമെന്നും മുതിര്‍ന്നവര്‍ ഡിജിറ്റല്‍ സാക്ഷരതരാകേണ്ടത് അത്യാവശ്യമാണെന്നും എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മണിയറ, വൈസ് പ്രസിഡണ്ട് പി.കെ.ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.കെ.രവി, എസ്.പ്രീത, പി.പി.പ്രസന്ന കുമാരി, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്തംഗം എം.മനു, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.അബ്ദുള്‍ റഹ്മാന്, ജില്ലാ സാക്ഷരത സമിതി അംഗം കെ.വി.രാഘവന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ശങ്കരന് മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ രവീന്ദ്രന് മാസ്റ്റര്‍ പ്രവര്‍ത്തന കലണ്ടര്‍ അവതരിപ്പിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും മോഡല്‍ പ്രേരക് ഗീത നന്ദിയും പറഞ്ഞു.