ജയ്പുര്‍: ഇന്ത്യയില്‍ സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ പൗരത്വ നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നു രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പൂരില്‍ പൗരത്വ നിയമഭേദഗതിക്കും ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമെതിരേ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പുനഃപരിശോധിക്കണം. ഭരണഘടനയുടെ സത്തയ്ക്ക് എതിരാണത്. വിവരങ്ങള്‍ കൊടുത്തില്ലെങ്കില്‍ ഞാനും തടങ്കല്‍ പാളയങ്ങളിലേക്കു പോകേണ്ടിവരും. എന്റെ മാതാപിതാക്കളുടെ ജന്മസ്ഥലം എനിക്കറിയില്ല. അതുകൊണ്ടുതന്നെ, അത്തരമൊരു സാഹചര്യമുണ്ടായാല്‍ ആദ്യം ജയിലില്‍ പോകുന്നയാള്‍ ഞാനാകും’- ഗെലോട്ട് പറഞ്ഞു.