പി.എച്ച് ആയിശാ ബാനു സംസ്ഥാന വൈസ് പ്രസിഡന്റ്; എം.എസ്.എഫിന് മൂന്ന് വനിതാ ഭാരവാഹികൾ
കോഴിക്കോട്: എം.എസ്.എഫിന്റെ സംസ്ഥാന ഭാരവാഹികളായി മൂന്ന് വനിതകളെ പ്രഖ്യാപിച്ചു. പി.എച്ച് ആയിശാബാനു, റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരാണ് പുതിയ ഭാരവാഹികൾ. ആദ്യമായാണ് ലീഗിന്റ വിദ്യാർഥി സംഘടനയായ എം.എസ്.എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്. ഫാത്തിമ തഹ്ലിയ നേരത്തെ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്നു.
ആയിശാ ബാനു സംസ്ഥാന വൈസ് പ്രസിഡന്റും റുമൈസ റഫീഖും അഡ്വ. തൊഹാനിയും സംസ്ഥാന സെക്രട്ടറിമാരുമാണ്. ആയിശാ ബാനു നിലവിൽ ഹരിതയുടെ സംസ്ഥാന പ്രസിഡന്റാണ്. റുമൈസ റഫീഖ് സംസ്ഥാന ജനറൽ സെക്രട്ടറിയും തൊഹാനി ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റുമാണ്.