മണ്ണ് പരിശോധന ക്യാമ്പയിന് സംഘടിപ്പിച്ചു
കാസര്‍കോട്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ജില്ലാ മണ്ണ് പരിശോധന ലാബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധന ക്യാമ്പയിന് സംഘടിപ്പിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹനന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.സി.ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ മണ്ണ് പരിശോധന അസിസ്റ്റന്റ് കെമിസ്റ്റ് നിശാഭായി നിര്‍വഹിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.കെ.പങ്കജാക്ഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ സി.വി.അഖില, കെ.കെ.തങ്കച്ചന് മെമ്പര്‍ സിപി സുരേശന് എന്നിവര്‍ സംസാരിച്ചു.
കൃഷി ഓഫീസര്‍ ടി.വി.രാജീവന് സ്വാഗതം പറഞ്ഞു.