സ്വിഫ്റ്റ് ബസ് ഓടിക്കേണ്ട ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സ്വിഫ്റ്റ് ബസ് ഓടിക്കേണ്ട ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തി കെഎസ്ആര്‍ടിസി. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസന്‍സ് ഉള്ള വനിത ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ടെസ്റ്റ് നടത്തിയത്. അടുത്ത മാസം മുതല്‍ നിരത്തില്‍ സര്‍വീസ് നടത്തേണ്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാരുടെ ടെസ്റ്റായിരുന്നു ഇത്.
ഹെവി ലൈസന്‍സ് വേണ്ട ജോലിക്കാണ് മാരുതി ഓള്‍ട്ടോ കാറില്‍ ടെസ്റ്റ് നടത്തിയത്. എച്ച് എടുക്കുന്നതും റോഡ് ടെസ്റ്റും എല്ലാം മാരുതി കാറിലാണ് നടത്തിയത്. തലതിരിഞ്ഞ നടപടി പിന്നാലെ നടന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അധികൃതര്‍ നിരീക്ഷിക്കുകയും. ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിച്ച 27 വനിതകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് പത്ത് പേരെയാണ് ടെസ്റ്റിന് വിളിച്ചത്. ഈ പത്ത് പേര്‍ക്കും ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ പരിശീലനം നല്‍കുമെന്നാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റ വിശദീകരണം.