അന്താരാഷ്ട്ര ഒളിംപിക്സ് ദിനാചരണം; കൂട്ടയോട്ടവും വടംവലിയും സംഘടിപ്പിച്ചു
കാസര്‍കോട് : അന്താരാഷ്ട്ര ഒളിംപിക്സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടവും, വടംവലിയും സംഘടിപ്പിച്ചു. കൂട്ടയോട്ടം കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹിമാന്‍ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.വി. ബാലന് മുഖ്യാതിഥിയായി.