ഇളയവന് എംഡിഎംഎ വില്‍പ്പന,മൂത്തവന് കഞ്ചാവ് വില്‍പ്പന; ലഹരിമരുന്നുമായി സഹോദരങ്ങള്‍ പിടിയില്‍
തൃശ്ശൂര്‍ : വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായി മണലൂര്‍ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂര്‍ രാജീവ് നഗറില്‍ താമസിക്കുന്ന പുളിക്കന്‍ വീട്ടില്‍ അജില്‍ ജോസും, സഹോദരന് അജിത് ജോസുമാണ് പിടിയിലായത്. സഹോദരങ്ങളില്‍ ഇളയവനായ അജിത്താണ് എം ഡി എം എ വില്‍പ്പന നടത്തിയിരുന്നത്. അജിലിന്റെ നേതൃത്വത്തിലാണ് യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.