മഞ്ചേശ്വരത്ത് മോഷ്ടാക്കളുടെ വിളയാട്ടം, ഇത്തവണ കവർച്ചക്കിരയായത് ചീരുമ്പ ഭഗവതി ക്ഷേത്രം. ദേവിയുടെ 10 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു.
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലേ വീടുകളും കടകളും മറ്റു ആരാധനാലയങ്ങളും തുടർച്ചയായ മോഷണത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. തങ്ങളുടെ വീട്ടിൽ നിന്നും 60 പവൻ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കുമ്പഡ ചീരുമ്പ ഭഗവതി ക്ഷേത്രത്തിലും മോഷണം നടന്ന വിവരം പുറത്തിറങ്ങുന്നത്. ക്ഷേത്രത്തിലെ ദേവിയുടെ സ്വർണ്ണത്തിൻറെ തട്ട് കൂടെയും വെള്ളിയാഭരണങ്ങളും ഭണ്ഡാരത്തിലെ പണം കവർന്നിട്ടുണ്ട്. ഉദ്ദേശം 10 ലക്ഷം രൂപയുടെ വകകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി സാങ്കേതികമായ കാരണങ്ങളാൽകഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രവർത്തിച്ചിരുന്നില്ല .
തുടർച്ചയായി ഉണ്ടാകുന്ന കവർച്ചകൾ പോലീസിൻറെ ഉറക്കം കെടുത്തിരിക്കുകയാണ്. കേരള കർണാടക അതിർത്തി പ്രദേശമായതുകൊണ്ട് തന്നെ വലിയ വെല്ലുവിളിയാണ് പ്രതികളെ കണ്ടെത്താനായി പോലീസ് നേരിടേണ്ടി വരുന്നത്.