പട്ടി കുറുകെ ചാടി, ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്നർ ലോറിക്ക് അടിയിൽ പെട്ടു; യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: പട്ടി റോഡിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരൻ മരിച്ചു. എറണാകുളം കോതാടാണ് അപകടം. മൂലമ്പള്ളി സ്വദേശി സാൾട്ടൻ(24) ആണ് മരിച്ചത്. പട്ടി കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്നർ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ യാത്രക്കാരൻ മരിച്ചു. ഈ മേഖലയിൽ നായശല്യം രൂക്ഷമാണ്. വാരാപ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ തുടരുകയാണ്.