ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു
കോട്ടയം: ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. കോട്ടയം കറുകച്ചാല്‍ റോഡില്‍ തോട്ടയ്ക്കാട് കവലയില്‍ വച്ചാണ് ലോറിയുടെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയും വൈകാതെ തി ആളുകയും ചെയ്തത്.
അഗ്നിശമനസേനയെത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തീപടര്‍ന്നതിന്റെ കാരണം വ്യക്തമല്ല.
ലോറി ഓടിക്കൊണ്ടിരിക്കേയാണ് തീപിടിത്തമുണ്ടായത്. വാഹനത്തില്‍ നിറയെ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. എന്നാല്‍ സിലിണ്ടറുകളെല്ലാം കാലിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോഡ് എടുക്കുന്നതിനായി എറണാകുളത്തക്കുള്ള യാത്രയിലായിരുന്നു.
വാഹനത്തില്‍നിന്ന് പുക ഉയര്‍ന്ന ഉടന്‍തന്നെ ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.