‘നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു’; നിയമപരമായി മുന്നോട്ട് പോകുമെന്ന് കെ വിദ്യ
പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ രേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അഗളി പോലീസ് അറസ്റ്റ് ചെയ്ത കെ.വിദ്യ കോടതിയിലേക്ക് പോകുംവഴി മാധ്യമങ്ങളോട് പ്രതികരിച്ചു.മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു,നിയമപരമായി മുന്നോട്ട് പോകും.കെട്ടിച്ചമച്ച കേസാണെന്ന് എല്ലാവര്ക്കും അറിയാം.കോടതിയിലേക്കാണ് പോകുന്നത്, ഏതറ്റം വരെയും പോകും. എന്നാല്‍ വ്യാജരേഖ ചമച്ചോ, കേസിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചില്ല.മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.കോഴിക്കോട് നിന്നാണ് ഇന്നലെ രാത്രി അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. വ്യജരേഖ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2023 ജൂൺ 2
പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിന് കെ വിദ്യ 2 പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നു.
2023 ജൂൺ 6
കെ വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നു. എറണാകുളം പോലീസ് കേസ് അഗളി പൊലീസിന് കൈമാറുന്നു.
2023 ജൂൺ 7
കരിന്തളം കോളേജിന്റെ ഗവേർണിംഗ് കൗൺസിൽ ചേർന്ന് കെ വിദ്യയുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാൻ തീരുമാനിക്കുന്നു. വിദ്യ സമർപ്പിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പരിശോധനയ്ക്കായി മഹാരാജാസ് കോളേജിലേക്ക് ഓൺലൈൻ ആയി അയച്ചു നൽകുന്നു.
2023 ജൂൺ 8
കെ വിദ്യയുടെ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് പിഎച്ച്ഡി ഗൈഡ് ബിച്ചു എക്സ് മലയിൽ തൽസ്ഥാനത്തു നിന്ന് പിന്മാറുന്നു.
2023 ജൂൺ 8
വ്യാജരേഖ നിർമാണത്തിൽ വിദ്യയ്ക്കെതിരെ നീലേശ്വരത്തും പൊലീസ് കേസെടുക്കുന്നു.
2023 ജൂൺ 9
വ്യാജരേഖ ചമച്ച സംഭവത്തിൽ വിദ്യാക്കെതിരെ അട്ടപ്പാടി സർക്കാർ കോളജ് പ്രിൻസിപ്പൽ പരാതി നൽകുന്നു.
2023 ജൂൺ 8
കെ വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിൽ പോലീസിന്റെ പരിശോധന
2023 ജൂൺ 12
കെ വിദ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നു
2023 ജൂൺ 20
വിദ്യക്കെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് കൊളജിയേറ്റ് സംഘം കോളേജ് വിദ്യഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറുന്നു.
2023 ജൂൺ 21
കോഴിക്കോട് ജില്ലയിലെ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽ വെച്ച് കെ വിദ്യ അറസ്റ്റിലാവുന്നു