സർ, കെ എൽ 13 എസി 47 47 കാർ മുൻസിപ്പൽ ഓഫീസ് ഭാഗത്തേക്ക് വരുന്നുണ്ട്, ‘അസ്വാഭാവികത ഉണ്ട്’ സിവിൽ പോലീസ് ഓഫീസർ നിജിൻകുമാറിന്റെ സംശയം ശരിയായിരുന്നു… ഒരു വേട്ടയ്ക്ക് പിന്നിലുള്ള കഥ…
സ്പെഷ്യൽ റിപ്പോർട്ട് : ബുർഹാൻ തളങ്കര
കാസർകോട്: ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസിന് മണൽക്കടത്തുമായി ബന്ധപെട്ട് ലഭിച്ച രഹസ്യവിവരം അന്വഷിക്കാൻ ഇറങ്ങിയ എസ് ഐ ചന്ദ്രനും സംഘത്തിനും മുന്നിൽ പെട്ടത് മയക്കുമരുന്ന് വിതരണക്കാർ. ഇന്നലെ പുലർച്ചെയാണ് സംഭവം. 12 ഗ്രാം മയക്ക് മരുന്നുമായി (എം ഡി എം എ ) കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സുഹൈൽ (30), ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമറുൽ ഫാറൂഖ് (31), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ മുനവ്വിർ (26) എന്നിവരാണ് പിടിയിലായത്.
ബാങ്കോട് ഭാഗത്ത് നിന്നും പുലികുന്ന് ഭാഗത്തേക്ക് പൂഴി മണൽ കടത്തി കൊണ്ട് വരുന്നതായി ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പിഎസ്സിന്ന് ലഭിച്ച രഹസ്യ വിവരം അന്വേഷിക്കാനാണ് കാസർകോട് പോലീസ് ഇൻസ്പെക്ടർ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ ചന്ദ്രൻ സീനിയർ സിവിൽ പോലീസ് ഓഫീസറായ വിജയൻ സിവിൽ പോലീസുകാരായ വിജയൻ, വേണുഗോപാലൻ, ജെയിംസ് എന്നിവർ പരിശോധനക്കായി കാസർകോട് പുലിക്കുന്ന് പരിസരത്ത് എത്തിയത്.
ഇതിനിടയിലാണ് സിവിൽ പോലീസ് ഓഫീസർ ആയ നിജിൻ കുമാർ എസ് ഐ ചന്ദ്രനെ വിളിച്ചു വിളിച്ച് മുൻസിപ്പൽ ടൗൺ ഹാളിന്റെ സമീപത്ത് നിന്നും കെ എൽ 13 എ സി 47 47 ( KL 13 AC 4747) കാർ മുൻസിപ്പൽ ഓഫീസ് ഭാഗത്തേക്ക് വരുന്നുണ്ടെന്നും കാറിൽ സഞ്ചരിക്കുന്നവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഗവൺമെൻറ് ഗെസ്റ്റ്ഹൗസിന് മുൻവശം വാഹന പരിശോധന നടത്തി വന്നിരുന്ന പോലീസ് സംഘം കാറിന് നിറുത്താൻ കൈ കാണിച്ചെങ്കിലും വാഹനം നിർത്താതെ മുൻസിപ്പൽ സ്കൂൾ ഭാഗത്തേക്ക് ഓടിച്ചു പോയി.
കാറിനെ പിന്തുടർന്ന് പോലീസ് വാഹനം മുൻസിപ്പൽ കുടുംബശ്രീ വനിതഭവൻ ഓഡിറ്റോറിയത്തിന് സമീപം വെച്ച് പോലീസ് ജീപ്പ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തു നിർത്തി .ഇവിടെ എന്തിനാണ് വന്നതെന്നും പോലീസ് കൈകാണിച്ചപ്പോൾ എന്ത് കൊണ്ട് നിർത്തിയില്ല എന്ന ചോദ്യത്തിന് ഒന്നും പറയാതെ പരുങ്ങി കളിക്കുകയും പെരുമാറ്റത്തിലും മുഖഭാവത്തിലും അസ്വഭാഗികത തോന്നിയ പോലീസ് വാഹനത്തിന്റെ വാതിൽ തുറന്നപ്പോൾ ഒരാൾ പോലീസിനെ ആക്രമിച്ചു രക്ഷപെടാൻ ശ്രമിച്ചു . തുടർന്ന് ഇയാളെ പോലീസ് ഇയാളെ അതിസാഹിസികമായി കിഴ്പെടുത്തിയെങ്കിലും രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു . തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ ചെറിയ സിപ്പുള്ള പ്ലാസ്റ്റിക് കവറിനകത്ത് നിരോധിത മയക്കുമരുന്നായ എം ഡി എം എ ( MDMA) കണ്ടത്തി .തുടർന്ന് പ്രതികളുടെ ദേഹ പരിശോധന നടത്തുന്നതിനിടയിൽ മുഹമ്മദ് സുഹൈൽ തൻറെ രഹസ്യഭാഗത്ത് രണ്ട് പൊതികളായി സൂക്ഷിച്ചിരുന്ന എം ഡി എം കാട്ടിലേക്ക് വലിച്ചെറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചപോൾ പോലീസ് ബലം പ്രയോഗിച്ചു കിഴ്പെടുത്തി വലിച്ചെറിഞ്ഞ പൊതികൾ കണ്ടെത്തി. കൂടുതൽ പോലീസ് സംഭവ സ്ഥലത്ത് എത്തുകയും പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു
വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ സുഹൈലിനെ നേരത്തെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎ കേസിലെ പ്രതിയാണ് മുനവ്വർ. ഫാറൂഖ് അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ഡിവൈഎസ്പി പി കെ സുധാകരന് പിടികൂടിയ പോലീസ് സംഘത്തെ രാത്രി തന്നെ നേരിട്ടെത്തി അഭിനന്ദിച്ചു. .