പൂന: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. പൂനയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.താന്‍ ഒരിക്കലും കേജരിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ല. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നതാണ് പ്രധാന കാര്യമെന്നും മന്ത്രി പറഞ്ഞു. കേജരിവാള്‍ നിഷ്കളങ്കനായി അഭിനയിക്കുകയാണെന്നും അദ്ദേഹം ഭീകരവാദിയാണെന്നും ഏതാനും ദിവസം മുന്‍പ് ജാവദേക്കര്‍ പറഞ്ഞിരുന്നു.നിഷ്കളങ്ക മുഖവുമായി കേജരിവാള്‍ താന്‍ ഭീകരനാണോ എന്നു ജനങ്ങളോടു ചോദിക്കുന്നു. അതേ നിങ്ങള്‍ ഭീകരനാണ്. ധാരാളം തെളിവുകളുണ്ട്. താന്‍ ഒരു അരാജവാദിയാണെന്നു നിങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അരാജകവാദിയും ഭീകരനും തമ്മില്‍ വ്യത്യാസങ്ങളില്ല എന്നാണ് ജാവദേക്കര്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നത്.