സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു
കാസര്‍കോട് : സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു.യോഗയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തികൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് യോഗാ പരിശീലനം നല്കി.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ സയ്യിദ് മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ മാനേജര്‍ അബ്ദുല്‍ വഹാബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,അക്കാദമിക് കോര്‍ഡിനേറ്റര്‍ ഷബീര്‍ മുഹമ്മദ് കുട്ടി മുസ്ലിയാര് ഷഫീഖ് സഅദി,ഓമന,നളിനാക്ഷി എന്നിവര്‍ സംബന്ധിച്ചു.ഫിസിക്കല്‍ ഡിപ്പാര്‍ട്മന്റ് ഹെഡ് സജീവന് സ്വാഗതവും യദുസുതന് നന്ദിയും പറഞ്ഞു.