എല്ലാ സ്ഥാപനങ്ങളിലും ഹരിതച്ചട്ടം പാലിക്കണം- ചട്ടം ലംഘിച്ചാല്‍ പതിനായിരം രൂപ പിഴ ഈടാക്കും
കാസര്‍കോട് : മാലിന്യമുക്ത നവകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹരിതച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് തദ്ദേശ സ്വയം ഭരണ ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു പറഞ്ഞു. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പിഴ ഈടാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ സ്ഥാപന മേധാവികളില്‍ നിന്ന് 10000 രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പിഴ ഈടാക്കും. സ്വകാര്യ സ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കേണ്ടതാണ്. വിവിധ വകുപ്പുകള്‍ മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജൂണ്‍ 26 ന് രാവിലെ 10 ന് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ തദ്ദേശ സ്വയംഭരണംജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അവലോകന യോഗം ചേരും. ശുചിത്വ മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്ക്കര്‍ അധ്യക്ഷത വഹിക്കും.ഒക്ടോബര്‍ 31 നാണ് രണ്ടാംഘട്ട കാമ്പൈന് സമാപിക്കുന്നത്. കുട്ടികളുടെ ഹരിതസഭ, കുട്ടികളുടെ ജനകീയ ഓഡിറ്റ് നടത്തും. മാലിന്യമുക്ത നവകേരളത്തിനായി പുതുതലമുറയെ സജ്ജമാക്കുയാണ് ലക്ഷ്യം. സ്കൂള്‍, കോളേജ് മൈതാനങ്ങളില്‍ പ്ലാസ്റ്റിറ്റ് കവറുകള്‍ കുന്നു കൂടാതിരിക്കാന്‍ ക്ലാസ് തലത്തില്‍ ബിന്നുകള്‍ സ്ഥാപിക്കും. പെണ്കുട്ടിതള് ഉള്ള എല്ലാ സ്ക്കൂളിലും നാപ്കിന് വെന്‍ഡിംഗ് മിഷിന് നിര്‍ബന്ധമാക്കും. അവ സംസ്്ക്കരിക്കുന്നതിനുള്ള സംവിധാനം ഉറപ്പു വരുത്തും.അജൈവ മാലിന്യം തരംതിരിച്ച് സംഭരിക്കാന്‍ മിനി എം.സി.എഫ് സ്ക്കുളില് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. ക്ലാസുകളിലെ ഓരോ ബില്‍ഡിംഗിലും അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കും. കുട്ടികളില്‍ മാലിന്യ സംസ്കരണത്തിനെ കുറിച്ച് അവബോധം സ്ൃഷിടിക്കാന് നടപടിയെടുക്കും. വിദ്യാര്‍ത്ഥികള്‍ പിടി.എ. സ്ക്കൂള് മാനേജ്മെന്റ് കമ്മിറ്റി, സ്ക്കൂളിലെ വിവിധ ക്ലബുകള്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനങ്ങളിലുടെ സ്ക്കൂളിന്റെ സമീപ പ്രദേശത്ത് ശാസ്ത്രീയ മാലിന്യ സംസ്ക്കരണം ഉറപ്പാക്കാനുള്ള ജനകീയ വിദ്യാഭ്യാസപരിപാടി സംഘടിപ്പിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ജൈവ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ശുചിത്വ മിഷന് ലഭ്യമാക്കും. 2024 മാര്‍ച്ചിനകം കേരളത്തെ വലിച്ചെറിയല്‍ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് കാസര്‍കോട ജില്ലയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ യോഗം അഭ്യര്‍ത്ഥിച്ചു. ജില്ലാ ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ എ. ലക്ഷമി നവകേരളകര്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് സംസാരിച്ചു.