വജ്രജൂബിലി കലാകാരികളുടെ നാടന്‍ പാട്ട് അരങ്ങേറ്റം നടന്നു
കാസര്‍കോട് : സാംസ്കാരിക വകുപ്പിന്റെ കീഴില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ പഠിതാക്കളായ വജ്രജൂബിലി കലാകാരികളുടെ നാടന്‍ പാട്ട് അരങ്ങേറ്റം നടന്നു. വജ്രജൂബിലി കലാകാരി ഹരിത റോബിന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച സ്ത്രീകളും പെണ്കുട്ടികളുമടക്കം 26 കലാകാരികള്‍ പാട്ടുകളുമായി അരങ്ങിലെത്തി. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കെ.വി പരിപാടി സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ലത അധ്യക്ഷം വഹിച്ചു. വജ്രജൂബിലി ഫെല്ലോഷിപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ നാരായണന്, ക്ലസ്റ്റര്‍ കണ്‍വീനര്‍ സുബിന് നിലങ്കര എന്നിവര്‍ നേതൃത്വം നല്കി. നഗരസഭ ആരോഗ്യ സ്ഥാന്‍ഡിംഗ് ചെയര്‍പേര്‍സണ്‍ കെ.വി സരസ്വതി, നഗരസഭ പൊതുമരാമത്ത് ചെയര്മാന് കെ.അനീഷന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി മായാകുമാരി സ്വാഗതവും മുന്‍സിപ്പല്‍ ലൈബ്രറിയന്‍ രഘുനാഥന് നന്ദിയും പറഞ്ഞു.