അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
കാസര്‍കോട് : കളക്ടറേറ്റില്‍ അന്താരാഷ്ട്രയോഗ ദിനം ആചരിച്ചു. യോഗയിലൂടെ ആരോഗ്യപൂര്‍ണ്ണമായ ജീവിതം സാധ്യമാമെന്നും ശരീരത്തിന്റെ കരുത്തും, വഴക്കവും, ബാലന്‍സും വര്‍ദ്ധിപ്പിക്കാനും നിലനില്ക്കാനും യോഗ സഹായിക്കുന്നുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ശാന്തമായ അവസ്ഥയിലേക്ക് മനസിനെ നയിക്കാനും മാനസിക സമ്മര്‍ദ്ദങ്ങള്‍ അകറ്റി ജീവിതം സന്തോഷപൂര്ണ്ണമാക്കാനും യോഗയിലൂടെ സാധിക്കും. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം കെ.നവീന്‍ ബാബു, യോഗ ടെയിനര്‍ കെ.പി. രാജന്, പ്രഭാകരന്,പ്രസീത, ജെ.സി.ഐ പ്രസിഡണ്ട് പദ്മനാഭ ഷെട്ടി എന്നിവര്‍ സംബന്ധിച്ചു. കളക്ടറേറ്റ് യോഗ ഗ്രൂപ്പും ജെ.സി.ഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റി ചാപ്റ്ററും ചേര്‍ന്നാണ് യോഗാ ദിനം ആചരിച്ചത്.ഒന്‍പതാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം നെഹ്റു ആര്‍ട്സ് & സയന്‍സ് കോളേജുമായി സഹകരിച്ച് മാസ്സ് യോഗ ഡെമോണ്സ്ട്രേഷന് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ നടന്ന പരിപാടി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് ഉദ്ഘടനം ചെയ്തു. യോഗ നിത്യജീവിതത്തിന്റെ ഭാഗമാകുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ നല്ലതാണെന്ന്് പി.ബേബി ബാലകൃഷ്ണന് പറഞ്ഞു. ചടങ്ങില്‍ നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി.അഖില്‍, നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി മുരളി, എന്‍.എസ്.എസ് ഓഫീസര്‍ വി.വിജയകുമാര്‍ ഡോ.വിനീഷ് കുമാര്‍, നെഹ്റു യുവ കേന്ദ്ര കാസര്‍കോട് വളണ്ടിയര്‍ സനൂജ എന്നിവര്‍ സംസാരിച്ചു. ലെനിന് അശോകിന്റെ നേതൃത്വത്തില്‍ നൂറ്റിയമ്പതോളം പേര്‍ക്ക് പരിശീലനം നല്കി. തുടര്‍ന്ന് കോളേജ് പരിസരത്ത് യോഗ ദിന സന്ദേശ റാലിയും നടത്തി.കേരള സര്‍ക്കാരിന്റെ വിദ്യാനഗറിലുള്ള അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സെന്റര്‍ ഹെഡ് സുസ്മിത് എസ് മോഹന്‍, ലിങ്ക് ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഹരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ എം.എസ്.സി യോഗ തെറാപ്പി വിദ്യാര്‍ഥിനികളായ അമൃത സഹന, നീതു എന്നിവര്‍ നിത്യജീവിതത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. നാഷണല്‍ സര്‍വീസ് സ്കീം, കുമ്പള ഐ.എച്ച്.ആര്.ഡി കോളേജിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ ലൂസണിങ് എക്സസൈസ് സൂര്യനമസ്കാരം, താടാസനം വജ്രാസനം ,പ്രാണായാമ, വൃക്ഷാസനം, മെഡിറ്റേഷന്‍ തുടങ്ങിയവ പരിശീലിപ്പിച്ചു.
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം)വും ദേശീയാരോഗ്യദൗത്യവും സംയുക്തമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജില്ലാതല ഉദ്ഘാടനവും യോഗാ പരിശീലനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.ജി.അജിത്ത്കുമാര്‍ നിര്‍വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശശിധരന് അധ്യക്ഷനായി. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിര്‍മ്മല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡീയാ ഓഫീസര്‍ എസ്.സയന, ജൂനീയര്‍ കണ്‍സള്‍ട്ടന്റ് എന്‍.എച്ച്.എം കമല്‍ കെ.ജോസ് എന്നിവര്‍ സംസാരിച്ചു. കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിനി ജോയ് സ്വാഗതവും പി.എച് എന്‍ എം.ശ്രീജ നന്ദിയും പറഞ്ഞു.ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച യോഗ പരീശീലന പരിപാടിക്ക് യോഗ പരിശീലക സുലോചന നേതൃത്വം നല്കി.യോഗാ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) അറിയിച്ചു.