മടിക്കൈയിലെ സ്കൂളുകളില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശുചിത്വ പരിശോധന നടത്തി
കാസര്‍കോട് : മടിക്കൈയിലെ സ്കൂളുകളില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശുചിത്വ പരിശോധന നടത്തി. പാചകപ്പുര, ശുചിമുറി,കുടിവെള്ളം, പരിസരം എന്നിവിടങ്ങളിലെ ശുചിത്വനിലവാരം പരിശോധിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ചന്ദ്രന്, ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. ടി. മോഹനന്,ബാബു കുതിരുമ്മല്‍, കെ. സുവാസിനി, ടി. ലെനിഷ, വിവേക് തച്ചന് എന്നിവര്‍ പങ്കെടുത്തു.