പാലക്കുന്ന് അംബിക സ്കൂളില്‍ യോഗ പരിശീലന ക്ലാസ് നടത്തി
കാസര്‍കോട് : യോഗാ ദിനത്തിന്റെ ഭാഗമായി അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.5 മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കാളികളായി. താജ് റിസോര്‍ട്ട് യോഗാ ട്രൈനര്‍ സുധീപ് ഭാസ്ക്കര്‍ പരിശീലനത്തിന് നേതൃത്വം നല്കി.വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്, പ്രിന്‍സിപ്പല്‍ എ. ദിനേശന് , താജ് എച്ച്.ആര്. കോര്‍ഡിനേറ്റര്‍ ജയ കൃഷ്ണന്, സ്വപ്ന മനോജ് എന്നിവര്‍ പ്രസംഗിച്ചു.