ലഹരിക്കെതിരെയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് ; പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു
കാസര്‍കോട് : ലഹരിയുടെ പിടിയില്‍ നിന്നും യുവതലമുറയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ : വൈഭവ് സക്സേന ഐ പി എസ്സിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഡി പി സി കപ്പ് 2023 സീസണ് 2 വില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍ നടന്നു. ആദ്യ മത്സരത്തില്‍ ഡി.പി.ഒ ജയന്റ്സ് 9 വിക്കറ്റിന് വിജയിച്ചു.ബൂമേഴ്സ് ആഡൂര് ഉയര്‍ത്തിയ 87 റണ്‍സ് വിജയലക്ഷ്യമാണ് DPO മറികടന്നത്. 25 ബോളില്‍ 58 റണ്‍സ് നേടിയ അന്‍സീര്‍ കളിയിലെ താരമായി.മറ്റൊരു മത്സരത്തില്‍ സ്കൈഫെയിം വെള്ളരിക്കുണ്ട് , പവര്‍ ഹിറ്റേഴ്സ് വിദ്യാനഗറിനെ നേരിട്ടു. 141 റണ്‍സ് നേടിയ വെള്ളരിക്കുണ്ടിനെ പിന്തുടര്‍ന്ന വിദ്യാനഗറിന് 79 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. 62 റണ്‍സിന്റെ ഗംഭീര വിജയം വെള്ളരിക്കുണ്ടിന് സമ്മാനിച്ചത് നമിത്തിന്റെ ബാറ്റിംഗ് മികവാണ്. 37 ബോളില്‍ 73 റണ്‍സ് നേടി നമിത്ത് കളിയിലെ താരമായി.
DHQ ഡ്രാഗണ്‍സും പീകോക്ക് ചീമേനിയും തമ്മിലുള്ള മത്സരത്തില്‍ DHQ വിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ചീമേനി 28 റണ്‍സിന് മുഴുവന്‍ പേരും പുറത്തായി. 9 വിക്കറ്റുകള്‍ക്കാണ് DHQ വിജയിച്ചത്. രണ്ട് ഓവറില്‍ 3 വിക്കറ്റ് നേടിയ വിനീത് വേങ്ങയില്‍ കളിയിലെ താരമായി.