കൊല്ലത്ത് പനി ബാധിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിയടക്കം രണ്ടുപേർ മരിച്ചു
കൊല്ലം: കൊല്ലം ജില്ലയിൽ പനി ബാധിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിയടക്കം രണ്ടുപേർ മരിച്ചു. ചാത്തന്നൂർ സെന്റ് ജോർജ് യു.പി സ്കൂളിലെ വിദ്യാർഥിയായ അഭിജിത്ത് ആണ് മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ മൂന്നു ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അഭിജിത്തിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെനിഞ്ചൈറ്റിസ് ആണ് മരണകാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്.