അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കണം; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്കിയ ഹര്‍ജി ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തും.പേപ്പട്ടിയെന്ന് സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദനരഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കണ്ണൂര്‍ ജില്ലയില്‍ നായ്ക്കള്‍ കൂട്ടത്തോടെ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹര്‍ജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു. മുഴപ്പിലങ്ങാട് , പുഴാതി, നീര്‍വേലി എന്നിവിടങ്ങളിലെ ആക്രമണങ്ങളുടെ ദൃശ്യമാണ് നല്‍കിയത്. ഭിന്നശേഷിക്കാരനായ 11 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്ന സംഭവം നേരത്തെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അവധികാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
ഇക്കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് കണ്ണൂരില്‍ പതിനൊന്ന് വയസുകാരന് നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. നാടിനെ നടുക്കിയ സംഭവമായിരുന്നു അത്. വീടിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ തെരുവുനായ്ക്കല്‍ നിഹാലിനെ ആക്രമിക്കുകയായിരുന്നു. സംസാരശേഷിയില്ലാതിരുന്ന നിഹാലിന് നിലവിളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയെ കാണാതെ നാട്ടുകാരും വീട്ടുകാരും നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.