തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് വാഹനമിടിച്ച് മരിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന് നടത്തിയ നീക്കങ്ങള്‍ നിരത്തി കുറ്റപത്രം. അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ തന്നെ ശ്രമങ്ങള്‍ ഉണ്ടായെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. വാഹനം ഓടിച്ചില്ലെന്ന് വരുത്താന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും അപകടശേഷം ആദ്യമെത്തിയ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും രക്തപരിശോധന നടത്താന്‍ വിസമ്മതിക്കുകയുo ചെയ്തു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും പൊലിസിന്റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകുകയുo ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്താണ് കുറ്റപത്രo തയ്യാറാക്കിയിരുന്നത്. ഡ്രൈവറുടെ സീറ്റിലിരുന്നത് ശ്രീറാം തന്നെയായിരുന്നെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വാഹനം 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു എന്നും ശ്രീരാമിന്റെ പരിക്കുകള്‍ ഡ്രൈവര്‍ സിറ്റിലിരുന്നയാള്‍ക്കുള്ള പരിക്കാണെന്നും ആണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ തെറ്റാണെന്ന് സൂചിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.