പാലക്കാട് ലഹരിവേട്ട; വാളയാറില്‍ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയില്‍
പാലക്കാട്: പാലക്കാട് വാളയാറില്‍ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയില്‍. കൊച്ചി ബ്രോഡ് വേയില്‍ ഷൂ വില്പന നടത്തുന്ന കൊല്ലം സ്വദേശി അനസാണ് പിടിയിലായത്. ഇന്ന് രാവിലെ എ്ക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് 35 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. വേളങ്കണ്ണി എറണാകുളം ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന അനസിനെ സംശയത്തെ തുടര്‍ന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. കൊച്ചിയില്‍ വഴിയോര ഷൂ കച്ചവടം നടത്തുന്ന പ്രതി കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയാണെന്ന് എക്സൈസ് പറഞ്ഞു. ബംഗ്ലൂരില്‍ നിന്നാണ് പ്രതി മയക്കുമരുന്ന് വാങ്ങിയിട്ടുള്ളത്. ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും എക്സൈസ് വ്യക്തമാക്കി.