‘സര്‍ട്ടിഫിക്കറ്റ് വ്യാജം’: നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് കലിംഗ സര്‍വകലാശാല
തിരുവനന്തപുരം: കേരള പൊലീസ് കാണിച്ച നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് കലിംഗ സര്‍വകലാശാല. സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങളുടേത് അല്ലെന്ന് കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ പറഞ്ഞു. കേരള പൊലീസ് അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നും സര്‍വകലാശാല മറ്റു പരാതികള്‍ നല്‍കില്ലെന്നും രജിസ്ട്രാര്‍ ഡോ. സന്ദീപ് ഗാന്ധി വ്യക്തമാക്കി. അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിഖില്‍ തോമസിനെ എസ്.എഫ്.ഐ. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിഖില്‍ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും എസ്.എസ്.എഫ്.ഐ. നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മാഫിയ സംഘത്തിന്റെ സഹായത്തോടെ നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എസ്.എഫ്.ഐ. പ്രവര്ത്തകന് ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് നിഖില്‍ ചെയ്തതെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.