വായന പക്ഷാചരണവും പി.എന്‍.പണിക്കര്‍ അനുസ്മരണവും നടത്തി
കാസര്‍കോട് : വിദ്യാനഗര്‍ കോലായ് ലൈബ്രറി& റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ വായന പക്ഷാചരണവും പി.എന്‍.പണിക്കര്‍ അനുസ്മരണവും നടത്തി.കോലായ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ ഉത്ഘാടനം ചെയ്തു.ഹസൈനാര്‍ തോട്ടും ഭാഗം അധ്യക്ഷനായി.സ്കാനിയ ബെദിര, ബി.കെ. സുകുമാരന്‍ , ബി.എം. സാദിക് , ഡോക്ടര്‍ സത്താര്‍ , അഷ്റഫലി ചേരങ്കൈ, മമ്മുഞ്ഞി മാഷ് , നാസര്‍ ചെര്‍ക്കളം, ഹമീദ് ചേരങ്കൈ, സലാം കുന്നില്‍ , ഷാഫി കല്ലുവളപ്പില്‍ , ഇബ്റാഹിം ബാങ്കോട് , എം. എ മുംതാസ് ,സുലേഖ മാഹിന്‍ , കരീം ചൗക്കി എന്നിവര്‍ സംസാരിച്ചു തുടര്‍ന്ന് നടന്ന കവിതാപാരായണത്തിലും വായന മത്സരത്തിലും ഷാനു സ്കാനിയ, ഷറഫുന്നിസ ഷാഫി, മുഹമ്മദ് ബെദിര, നൗഷാദ് ബായിക്കര, ആബിദ, റഹീം തെരുവത്ത്, സുബൈര്‍ സാദിക് , കദീജ മൊഗ്രാല്‍ എന്നിവര്‍ വിജയികളായി.