കുടിവെള്ള വിതരണം മുടങ്ങും
കാസര്‍കോട് :ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അണങ്കൂര്‍ ഭാഗത്ത് പുതുതായി മാറ്റിസ്ഥാപിച്ച പൈപ്പ് ലൈനിന്റെ ഇന്റര്കണക്ഷന് പ്രവൃത്തി നടത്തേണ്ടുന്നതിനാല്‍ ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലും ജൂണ്‍ 22ന് പൂര്‍ണ്ണമായും, 23ന് ഭാഗികമായും കുടിവെള്ള വിതരണം തടസ്സപ്പെടും. മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.