പാലക്കുന്ന് അംബിക ലൈബ്രറിയില്‍ വായന പക്ഷാചരണത്തിന് തുടക്കമായി
കാസര്‍കോട്:വായന പക്ഷാചരണത്തിന് പാലക്കുന്ന് അംബിക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ തുടക്കമായി.അംബിക കോളേജില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി ഡോ. പി. പ്രഭാകരന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.രാജേന്ദ്രന് അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പല്‍ വി. പ്രേമലത, ബിന്ദു കല്ലത്ത്, രവീന്ദ്രന് കൊക്കാല്‍, കസ്തൂരി ശങ്കര്‍,പാലക്കുന്നില്‍ കുട്ടി,സി. ലീലാവതി എന്നിവര്‍ പ്രസംഗിച്ചു.
23ന് ലഹരി വിരുദ്ധ സദസും ജൂലൈ 2ന് വൈകുന്നേരം 4ന് വര്‍ണകൂടാരം, ബാലവേദികുട്ടികളുടെ ഒത്തുചേരല്‍, പുസ്തക പ്രദര്‍ശനം, അനുമോദനം, 5ന് രാവിലെ 10ന് ബഷീര്‍ അനുസ്മരണവും വായനവാരാചരണത്തിന്റെ ഭാഗമായി നടക്കും.