മുളത്തൈ വെച്ചുപിടിപ്പിക്കല്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട് :സിവില്‍ സ്റ്റേഷന് കോമ്പൗണ്ട് ഹരിതാഭമാക്കുന്നതിനായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പ് സാമൂഹികവനവത്ക്കരണ വിഭാഗം, ചെങ്കള ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മുളത്തൈ വെച്ചുപിടിപ്പിക്കല്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.അബ്ദുള്‍ ജലീല്‍, ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ – സോഷ്യല്‍ ഫോറസ്ട്രി പി.ധനേഷ് കുമാര്‍, ചെങ്കള പഞ്ചായത്ത് അസി.എഞ്ചിനിയര്‍ കെ.എം.ഷഹബാസ് അലി, അബ്ദുള്‍ കലാം, ഫോറസ്റ്റ് ഓഫീസര്‍ എന്‍. വി.സത്യന് തുടങ്ങിയവര്‍ സംബന്ധിച്ചു.